Wednesday, 2 October 2013

PSC Exam Online Training: LDC Special - Questions related to Elections

LDC Special Edition is a fast track training for the coming LDC Exam
PSC Exammate: Kerala PSC Exam Online Training

  • ഇന്ത്യയിലെ ആദ്യത്തെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ?
          ഉ : 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ.
  • ഒന്നാം ലോക്സഭയിലെ അംഗ സംഖ്യ എത്രയായിരുന്നു ? 
          ഉ : 499 (489 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, 10 നോമിനേറ്റഡ് അംഗങ്ങൾ.
  • ലോക്സഭയുടെ നിലവിലുള്ള അംഗ സംഖ്യ എത്ര ?
          ഉ : 545 ( 543 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, 2 നോമിനേറ്റഡ്.
  • 2009 - ൽ നടന്നത് എത്രാമത്തെ ലോകസഭ തിരഞ്ഞെടുപ്പാണ് ?
          ഉ : പതിനഞ്ചാമത്തെ.
  • ഒന്നാമത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ , ഇന്ത്യയിൽ ആദ്യമായി വോട്ടെടുപ്പ് നടന്നതെവിടെ ?
          ഉ : ഹിമാചൽപ്രദേശിലെ ചിനി താലൂക്കിൽ ( 1951 ഒക്ടോബർ 25 ).
  • ആദ്യത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ പോളിംഗ് ശതമാനം എത്രയായിരുന്നു ?
          ഉ : 44.87 %
  • ഒന്നാം ലോകസഭ തിരഞ്ഞെടുപ്പിൽ ഏറ്റവുമുയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലമേത് ?
          ഉ : കോട്ടയം ( 80.5 % )
  • ഇന്ത്യയിൽ ഏറ്റവുമുയർന്ന പോളിംഗ് ശതമാനം ഉണ്ടായ ലോകസഭ തിരഞ്ഞെടുപ്പ് ഏത് ?
          ഉ : 1984 - ലെ എട്ടാം ലോകസഭ ( 63.56 % ).
  • കേരളത്തിൽ ഏറ്റവുമുയർന്ന പോളിംഗ് ശതമാനം ഉണ്ടായ ലോകസഭ തിരഞ്ഞെടുപ്പ് ഏത് ?
          ഉ : 1989 - ലെ ഒൻപതാം ലോകസഭ ( 79.30 % ).
  • ഭരണഘടന പ്രകാരം ലോക്സഭയിലെ അംഗ സംഖ്യ എത്ര വരെയാകാം ?
          ഉ : 552.
  • പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ആദ്യത്തെ കോണ്‍ഗ്രസിതര കക്ഷിയായ ജനതാ പാർട്ടി ഏത് പേരിലാണ് 1977 - ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ?
          ഉ : ഭാരതീയ ലോക്ദൾ.
  • ലോകസഭ തിരഞ്ഞെടുപ്പുകളിൽ ഒറ്റത്തവണ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ കക്ഷിയേത് ?
          ഉ : ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ ( 1984 - ൽ 404 സീറ്റുകൾ ).
  • ലോക്സഭയിൽ കേവല ഭൂരിപക്ഷം നേടാൻ ഒരു കക്ഷി എത്ര സീറ്റുകൾ നേടണം ?
          ഉ : 272.
  • ഒരു കക്ഷിക്കോ മുന്നണിക്കോ ഭൂരിപക്ഷം ലഭിക്കാതെ ഇന്ത്യയിൽ ആദ്യമായി തൂക്കു പർലമെന്റ് ഉണ്ടായ വർഷമേത് ?
          ഉ : 1989 ( ഒൻപതാം ലോകസഭ ).
  • ഒരിക്കൽ പോലും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ഏക ഇന്ത്യൻ പ്രധാനമാന്ത്രിയാര് ?                                                                                                                                                                            ഉ : ഡോ. മൻമോഹൻ സിംഗ്  ( അസ്സമിൽ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം ).